Latest News
Loading...

സ്കൂട്ടറിൽ കറങ്ങി അനധികൃത മദ്യവിൽപ്പന . ഒരാൾ അറസ്റ്റിൽ

 പാലാ മുണ്ടുപാലത്ത് സ്കൂട്ടറിൽ കറങ്ങി അനധികൃത മദ്യവില്പന നടത്തിയ ആളെ പാലാ എക്‌സൈസ് അറസ്‌റ്റ് ചെയ്തു. ചെമ്പുളായിൽ CT തോംസൺ (63) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 

.പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ബി. ആനന്ദരാജും പാർട്ടിയും നടത്തിയ പെട്രോളിംഗിനിടെയാണ് ഇയാളെ പിടികൂടിയത്. സൺഡേ ലോക്ക് ഡൗണിൻ്റെ മറവിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് ആവശ്യക്കാരെ കണ്ടെത്തി മദ്യ വിൽപ്പന നടത്തി വരികയായിരുന്നു. ഇയാളുടെ പക്കൽ നിന്നും 4.7 ലിറ്റർ മദ്യവും മദ്യം വിറ്റ വകയിൽ 605 രുപയും കണ്ടെടുത്തു . 

.ഇയാളിൽ നിന്നും മദ്യം വാങ്ങി കഴിച്ച ബേബി കെ കുരുവിള എന്നയാളെ പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
പാർട്ടിയിൽ WCEO പാർവ്വതി രാജേന്ദ്രൻ , CEOമാരായ സാജിദ് പി. എ, നന്ദു എം.എൻ, PO(g) മാരായ ഷിബു ജോസഫ് , സി കണ്ണൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments