Latest News
Loading...

ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികളെ കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റി ആദരിച്ചു


 ഭാരതത്തിൻ്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം കോൺഗ്രസ് കമ്മറ്റി ബ്ലോക്ക് തലത്തിൽ പാലായിൽ നടത്തിയ ചടങ്ങിൽ എസ്സ് എസ്സ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ബ്ലോക്ക്‌ കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി ഉപഹാരവും പൂച്ചെണ്ടും നൽകി ആദരിച്ചു. 

.മണ്ഡലം പ്രസിഡൻ്റ് ബിജോയി എബ്രാഹം
ദേശീയോദ്ഗ്രഥന ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ആഹ്ളാദം പങ്കിട്ടു. 

.ജോസഫ് പുളിക്കൻ, രാഹുൽ പി.എൻ.ആർ, 
തോമസ്‌കുട്ടി നെച്ചിക്കാട്ട് ,
കൗൺസിലർമാരായ ലിസിക്കുട്ടി മാത്യു ,മായ രാഹുൽ, ആനി ബിജോയി, മാത്യു കണ്ടത്തിപ്പറമ്പിൽ, വക്കച്ചൻ മേനാം പറമ്പിൽ, റെജി നെല്ലിയാനി ,അലക്സ് ചാരംതൊട്ടിയിൽ ,
സജോ വട്ടക്കുന്നേൽ,അലോഷി റോയി തോമാച്ചൻ പുളിന്താനം,ആൻ്റണി വള്ളിക്കാട്ടിൽ,
സാലി റോയി തുടങ്ങിയവർ സംബന്ധിച്ചു


Post a Comment

0 Comments