മുത്തോലിയിലെ ബി.ജെ.പി വിജയം: യു ഡി എഫ് പ്രസ്താവന അപഹാസ്യം -എൽ ഡി എഫ്

മുത്തോലി ..ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആരംഭം മുതൽ തുടക്കം കുറിച്ച രഹസ്യ ബാന്ധവമാണ് മുത്താലി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചത് എന്ന് എൽ ഡി എഫ് മുത്തോലി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ബിജെപി ജയിച്ച വാർഡുകളിൽ യു ഡി എഫിന് വിരലിൽ എണ്ണാവുന്ന വോട്ടുകളുമായി മൂന്നാം സ്ഥാനത്തും , യു ഡി എഫ് ജയിച്ച വാർഡുകളിൽ ബിജെപി സ്ഥാനാർഥികൾ മൂന്നാം സ്ഥാനത്തും ആണുള്ളത് .

ഇത്തരത്തിൽ പരസ്യമായ ധാരണ നിലനിൽക്കെ ഇപ്പോൾ അപവാദ പ്രചാരണമായി യു ഡി എഫ് ഇറങ്ങിയിരിക്കുന്നത് അപഹസ്യമാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ ഒഴിവാക്കാൻ അവസരമുണ്ടായിരിക്കെ വോട്ട് അസാധുവാക്കി ബിജെപിയെ വിജയിപ്പിക്കുന്നതിന് സഹായിച്ച യു ഡി എഫ് നിലപാട് നീതികരിക്കാനാവില്ല.

ഇത്തരത്തിൽ ആണോ വർഗീയ ശക്തികളോടുള്ള യു ഡി എഫ് നിലപാട് എന്നു യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്നും എൽ ഡി എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. റ്റോബിൻ കെ അലക്സ് അധ്യക്ഷത വഹിച്ച യോഗം ജോസ് അന്തീനാട്‌ ഉത്ഘാടനം ചെയ്തു. അവിരാ ഔസേപ്പ്,എൽ ഡി എഫ് ബ്ലോക്ക്,ഗ്രാമ പഞ്ചായത്തു മെമ്പർമാർ എന്നിവർ പ്രസംഗിച്ചു