Latest News
Loading...

കർഷക സമരം ഐക്യദാർഢ്യ പ്രഖ്യാപ്പിച്ച് സംഗമം സംഘടിപ്പിച്ചു.

തിടനാട് : തെറ്റായ കാർഷിക നിയമങ്ങളും വൈദ്യൂതി ബില്ലും പിൻവലിച്ച് കർഷക പ്രക്ഷോഭം ഒത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഭാരത് ഹർത്താലിന് സി.ഐ.റ്റി.യൂ പൂഞ്ഞാർ ഏരിയ കമ്മിറ്റി പിന്തുണ അർപ്പിച്ച് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. 

തിടനാട് നടന്ന സംഗമം സി.ഐ.റ്റി.യൂ പൂഞ്ഞാർ ഏരിയ സെക്രട്ടറി ജോയ് ജോർജ് ഉദ്‌ഘാടനം ചെയ്തു. സി.ഐ.റ്റി.യൂ പഞ്ചായത്ത്‌ സെക്രട്ടറി എം ജി ബാബു അദ്യക്ഷത വഹിച്ച ചടങ്ങിൽ ലോക്കൽ സെക്രട്ടറി റെജി ജെക്കബ് സ്വാഗതവും പറഞ്ഞു. 

ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സി.ഐ.റ്റി.യൂ ഏരിയ കമ്മിറ്റി അംഗം റ്റി മുരളിധരൻ, വി പി രാജു, റ്റി സുഭാഷ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments