സ്വർണ്ണവളയെന്ന മോഹമുപേക്ഷിച്ച് ഗൗരിനന്ദയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പങ്കാളിയായി. മാണി സി കാപ്പൻ എം എൽ എ ഗൗരിയുടെ മനത്തൂരിലെ വീട്ടിലെത്തി ചെക്ക് ഏറ്റുവാങ്ങി.
കടനാട് ഗ്രാമപഞ്ചായത്തംഗവും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ പിഴക് മാനത്തൂർ കൊടൂർ ഷിലുവിന്റെയും ശ്രിമോളിന്റെയം മകളാണ് ഗൗരിനന്ദന. പിഴക് നിർമ്മലാ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്വാർത്ഥിനിയായ ഗൗരി നന്ദന സ്വർണ്ണ വളയെന്ന മോഹവുമായാണ് കുടുക്കയിൽ പണം സൂക്ഷിച്ച് തുടങ്ങിയത്. അച്ചനും അമ്മയും ബന്ധുക്കളുമൊക്കെ സേ നഹത്തോടെ നൽകന്ന കൊച്ച് കൊച്ച് സമ്പാദ്വങ്ങളും വിഷു കൈനിട്ടവുമെല്ലാം ഇതിനായി നീക്കിവച്ചു.
എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വർണ്ണവളക്കായി കരുതിവച്ച സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്കാൻ തീരുമാനിക്കുകയായിരുന്നു. മാണി സി കാപ്പൻ എം എൽ എ വീട്ടിലെത്തി ചെക്ക് ഏറ്റ് വാങ്ങി. 3182 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗൗരി നന്ദയുടെ സംഭാവന.
മുഖ്യമന്ത്രിയെ കാണണമെന്ന തന്റെ ആഗ്രഹവും ഗൗരി നന്ദന മാണി സി കാപ്പനു മുൻപിൽ വെളിപെടുത്തി. ആഗ്രഹം സാധിച്ച് കൊടുക്കാമെന്നേറ്റ MLA മുഖ്യമന്ത്രിയുടെ മൊബൈൽ ഫോൺ നമ്പരും ഗൗരി നന്ദന ക്ക് നൽകിയാണ് മടങ്ങിയത്.



