Latest News
Loading...

മേലുകാവ് പാണ്ടിയന്‍മാവില്‍ ലോറി മറിഞ്ഞ് അപകടം

Photo: Najeeb Paranani

ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ മേലുകാവ് പാണ്ടിയന്‍മാവ് വളവില്‍ ചരക്കുമായി വന്ന മിനിലോറി മറിഞ്ഞ് അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം തലകീഴായി മറിയുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. 

തണുപ്പിച്ച ഉല്‍പന്നങ്ങളുമായി വന്ന ഫ്രീസര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഈരാറ്റുപേട്ടയിലേയ്ക്ക് വരികയായിരുന്നു വാഹനം. ഇതുവഴി ആദ്യമായെത്തിയ ഡ്രൈവര്‍ കൊടുംവളവ് മനസിലാക്കാതെ വളവ് വീശിയപ്പോള്‍ ലോറി മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. എന്നാല്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നതിനിടെ വാതില്‍ വന്നിടിച്ച് കാല്‍വിരലിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. 



വളവില്‍ മറുസൈഡിലേയ്ക്ക് മറിഞ്ഞ വാഹനം താഴേയ്ക്ക് പതിക്കാഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. വാഹത്തിന്റെ ഓയില്‍ റോഡില്‍ പരന്നൊഴുകിയ നിലയിലാണ്. പാണ്ടിയന്‍മാവിലെ കൊടുംവളവില്‍ വാഹനാപകടം നിത്യസംഭവമാണ്. നിരവധി വലിയ വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.