പി.സി.ജോര്‍ജ് എം എല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 85 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിക്കുന്ന ഫയര്‍സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം പി.സി.ജോര്‍ജ് എം.എല്‍.എ നിര്‍വ്വഹിച്ചു. മറ്റക്കാട് പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 42.5 സെന്റ് സ്ഥലത്താണ് ഫയര്‍സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നത്.
എം.എല്‍എയുടെ ശ്രമഫലമായി 1998 ല്‍ ആരംഭിച്ച ഈരാറ്റുപേട്ട ഫയര്‍സ്‌റ്റേഷന്‍ നിലവില്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിത്തിക്കുന്നത്.ആദ്യ ഘട്ടമായി ആധുനിക രീതിയിലുള്ള ഓഫിസ് സമുച്ചയം പൂര്‍ത്തികരിക്കുന്നതിന് 50 ലക്ഷം രൂപയാണ് അനുവദിച്ച് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.
രണ്ടാം ഘട്ടമായി ഗ്യാരേജും അനുബന്ധ സൗകര്യങ്ങളും നിര്‍മ്മിക്കുന്നതിന് 35 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.ഇത് കൂടാതെ സ്ഥലത്തിന് സംരക്ഷണ ഭിത്തി നിര്‍മ്മാണം 15 ലക്ഷം രൂപ ചിലവില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും എം എല്‍ എ പറഞ്ഞു.
പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് തോമസ്, വാര്‍ഡ് അംഗം ജിഷ സന്തോഷ്‌കുമാര്‍, ഈരാറ്റുപേട്ട നഗരസഭ കൗണ്‍സിലര്‍മാരായ ജോസ് മാത്യു, ഷെറീന റഹീം, ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ അനൂപ് പി.രവീന്ദ്രന്‍, ജോര്‍ജ് വടക്കന്‍, പ്രകാശ് കിഴക്കേത്തോട്ടം എന്നിവര്‍ സന്നിഹിതരായിരുന്നു.



