Latest News
Loading...

ഇന്ത്യയെ ഗോഡ്‌സെയുടെ രാജ്യമാക്കുകയെന്നതാണ് മോദി സർക്കാരിന്റെ ലക്ഷ്യം - ടി. സിദ്ദിഖ്


ഇന്ത്യയെ  ഗോഡ്‌സെയുടെ രാജ്യമാക്കുകയെന്നതാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ്. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പൗരത്വ നിയമത്തിനെതിരെയും, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വഞ്ചനക്കുമെതിരെ നയിക്കുന്ന ജനകീയ പ്രക്ഷോഭജാഥയുടെ പൂഞ്ഞാർ ബ്ലോക്കിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


പൗരത്യ നിയമ ഭേദഗതിയല്ല ഭക്ഷണവും തൊഴിലുമാണ് ഇന്ത്യാക്കാർക്ക് അവശ്യമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. സർക്കാർ വിൽക്കാൻ വച്ചിരിക്കുന്ന സ്ഥാപനങ്ങളെല്ലാം കോൺഗ്രസ് സർക്കാരുകളുടെ വിയർപ്പാണെന്നും സിദ്ദിഖ് പറഞ്ഞു. തീക്കോയിൽ നിന്നാരംഭിച്ച ജാഥ ആന്റോ ആന്റണി എം.പി. ഫ്‌ലാഗ് ഓഫ് ചെയ്തു. തുടർന്ന് പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് ഈരാറ്റുപേട്ടയിൽ ജാഥ സമാപിച്ചു. 
\-

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. പി.എ. സലീം, തോമസ് കല്ലാടൻ, ജോമോൻ ഐക്കര, ബിജു പുന്നത്താനം, ടോമി കല്ലാനി തുടങ്ങിയവർ പ്രസംഗിച്ചു.