പൂഞ്ഞാർ: കാഞ്ഞിരമറ്റം കൊട്ടാരം വക സ്ഥലത്ത് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
ഞായറാഴ്ച രാവിലെ 7.30-ഓടെ പ്രദേശത്തെ വീട്ടമ്മയാണ് ജീവിയെ കണ്ടത്. ഉടൻതന്നെ ഇവർ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വിവരമറിഞ്ഞ് പഞ്ചായത്തധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
.വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രാഥമികമായി കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. തുടർന്ന് ഉച്ചയോടെ വണ്ടൻപതാൻ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ജീവിയെ കണ്ട പാറയും പരിസരവും പരിശോധിച്ചു.
.ജീവിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനും തുടർനീക്കങ്ങൾ നിരീക്ഷിക്കുന്നതിനുമായി പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചശേഷം കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ അറിയിച്ചു.
.





0 Comments