സിസി നിലനിർത്തി ട്രാവലർ വാങ്ങിയ യുവാവ് കബളിപ്പിക്കപ്പെട്ടതായി പരാതി..പാലാ മേച്ചിരാത്ത് അരുൺ ആണ് പരാതിയുമായി രംഗത്തെത്തിയത്.. എൻജിൻ തകരാർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉള്ള വാഹനമാണ് കൂട്ടിക്കൽ സ്വദേശി അരുണിന് കൈമാറിയത്. വണ്ടിയുടെ ടെസ്റ്റിംഗ് ഉൾപ്പെടെയുള്ള പണികൾ അരുൺ പൂർത്തിയാക്കിയെങ്കിലും എഗ്രിമെന്റ് പ്രകാരം വാഹന ഉടമസ്ഥൻ പണം നൽകിയില്ല. ഇത് ആവശ്യപ്പെട്ട അരുണിനെ ഭീക്ഷണി പെടുത്തുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.
.തുടർന്ന് പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും വാഹനം സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. എന്നാൽ സ്റ്റേഷനിൽ ഇപ്പോൾ വാഹനം ഇല്ലെന്നും അരുൺ പറഞ്ഞു.. കഴിഞ്ഞ മെയ് മാസമാണ് അരുൺ കൂട്ടിക്കൽ സ്വദേശിയിൽ നിന്നും ട്രാവലർ വാങ്ങുന്നത്. നിലവിൽ ബാങ്ക് ലോൺ ഉണ്ടായിരുന്ന വാഹനം സിസി നിലനിർത്തി അരുൺ വാങ്ങുകയായിരുന്നു.
.കരാർ പ്രകാരം ടെസ്റ്റ് ചെയ്തു കഴിയുമ്പോൾ വാഹനത്തിന് മുടക്കിയ പണം വാഹന ഉടമസ്ഥൻ നൽകുമെന്നും പറഞ്ഞിരുന്നു. പണികൾ പൂർത്തിയാക്കിയ വാഹനം ടെസ്റ്റ് ചെയ്ത് ലഭിച്ച് എങ്കിലും കരാർ പ്രകാരമുള്ള തുക അരുണിന് ലഭിച്ചില്ല. ഇത് അറിയിച്ചതോടെ വാഹനത്തിന്റെ ആർസി ഓണർ അരുണിനെ ഫോണിൽ വിളിച്ചും ആൾക്കാരുമായി നേരിട്ട് എത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. വാഹനം തിരികെ വേണം എന്നായിരുന്നു ആർസി ഓണറുടെ ആവശ്യം. എന്നാൽ ലഭിക്കാനുള്ള തുക കിട്ടാതായതോടെ അരുൺ പോലീസിൽ പരാതിപ്പെട്ടു. 

.പിന്നീട് പാലാ പോലീസ് സ്റ്റേഷനിൽ എത്തിച്ച വാഹനം കഴിഞ്ഞദിവസം മുതൽ സ്റ്റേഷനിൽനിന്നും കാണാതാവുകയായിരുന്നു. വീണ്ടും പരാതിപ്പെട്ട അരുണിന് വ്യക്തമായ മറുപടി പോലീസിൽ നിന്നും ലഭിച്ചില്ലെന്നും പറയുന്നു. എൻജിൻ പണി ഉൾപ്പെടെ ഗുരുതര തകരാറുകൾ ഉള്ള വാഹനമാണ് അരുണിന് നൽകിയത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ലക്ഷക്കണക്കിന് രൂപ അരുൺ മുടക്കുകയും ചെയ്തു. നിയമപരമായി മുന്നോട്ടു പോകാൻ ഒരുങ്ങുകയാണ് അരുൺ.
.




0 Comments