തലനാട് അയ്യമ്പാറയില്‍ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം കോട്ടയത്ത് നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിയ സംഭവത്തില്‍ നടപടി. വാര്‍ത്ത പ്രചരിച്ചതോടെ ജില്ലാ ഭരണകൂടം അടക്കം വിഷയത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുകയും മാലിന്യം തിരികെയെടുപ്പിക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചയോടെ മാലിന്യശേഖരണത്തിന് കരാറെടുത്ത സംഘം തലനാട് പഞ്ചായത്തിലെത്തി 20000 രൂപ പിഴയടച്ചു.
.കേറ്ററിംഗ് അസോസിയേഷന്റെ കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്നുള്ള മാലിന്യങ്ങളാണ് അയ്യമ്പാറയിലും വാഗമണ്ണിലുമായി നിക്ഷേപിച്ചത്. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. മാലിന്യനീക്കത്തിന് കരാറെടുത്തവര്‍ മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുകയായിരുന്നുവെന്നും തങ്ങള്‍ക്കുകൂടി അതിന്റെ ചീത്തപ്പേരുണ്ടായതായും സംഘടന പറയുന്നു.
.വാര്‍ത്തയെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് തന്നെ മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു. മുന്‍പ് പാലായില്‍ നിന്നുള്ള ഫ്‌ളവര്‍ഷോപ്പിലെ മാലിന്യം തലനാട് പഞ്ചായത്തില്‍ തള്ളിയതും തിരികെയെടുപ്പിക്കുകയും ഫൈന്‍ അടപ്പിക്കുകയും ചെയ്തിരുന്നു.
.
.





0 Comments