സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്‌സി മോള്‍ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍. ഇരുവരും സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുന്നവരാണ്.
.തഞ്ചാവൂര്‍ പട്ടുകോട്ടയ് സ്വദേശി ദേവമണി ഹെപ്‌സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച തമിഴ്‌നാട് സ്വദേശികള്‍. വാഹനമോടിച്ചിരുന്ന സൗദി പൗരനാണ് മരിച്ച മറ്റൊരാള്‍. മരിച്ച നാല് പേരും നഴ്‌സുമാരാണ്. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ മക്ക മേഖലയില്‍ അല്‍ഗഫയിലും അല്‍വ എന്നിവിടങ്ങളിലുള്ള ഡിസ്‌പെന്‍സറികളിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.
.അവധി ദിവസമായിരുന്നതിനാല്‍ ഷോപ്പിംഗിനായി ഇറങ്ങിയതായിരുന്നു ഇവര്‍. 100 കിലോമീറ്റര്‍ അകലെയുള്ള റാനിയ എന്ന സ്ഥലത്തേക്കായിരുന്നു യാത്ര. ഈ വാഹനത്തില്‍ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
.
.





0 Comments