Latest News
Loading...

അളകനന്ദയും അദിതും നാഷണൽ മീറ്റിലേക്ക്




പാലാ: വിദ്യാഭാരതി തമിഴ്നാട്ടിൽ വെച്ച് സംഘടിപ്പിച്ച സൗത്ത് സോണൽ അത്‌ലറ്റിക് മീറ്റിൽ മികച്ച നേട്ടവുമായി പുലിയന്നൂർ ഗായത്രി സ്കൂൾ. സീനിയർ വിഭാഗത്തിലും ജൂനിയർ വിഭാഗത്തിലും മികച്ച പ്രകടനമാണ് സ്കൂളിലെ വിദ്യാർത്ഥികൾ പുറത്തെടുത്തത്. പ്ലസ്ടു വിദ്യാർത്ഥിനിയായ അളകനന്ദ എസ്. വിജയ സീനിയർ പെൺകുട്ടികളുടെ 4 x 400 മീറ്റർ റിലേ, 4 x 100 മീറ്റർ റിലേ എന്നിവയിൽ രണ്ടാം സ്ഥാനവും, 4 കിലോമീറ്റർ ക്രോസ് കൺട്രി മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 



.5000 മീറ്റർ നടത്ത മത്സരത്തിൽ പ്ലസ് വൺ വിദ്യാർത്ഥി അദിത് അനുജൻ രണ്ടാം സ്ഥാനം നേടി. മിന്നുന്ന വിജയം കൈവരിച്ച അളകനന്ദയും അദിതും വിദ്യാഭാരതി നാഷണൽ അത്‌ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.



.ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടമത്സരത്തിലും 4 x 400 മീറ്റർ റിലേയിലും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഗോകുൽ ഗോപകുമാർ മൂന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ വിജയത്തൂക്കം കൂട്ടി.
കായികമേളയിൽ ഉന്നത വിജയം നേടി സ്കൂളിന്റെ പ്രശസ്തി ഉയർത്തിയ കായികതാരങ്ങളെ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും ചേർന്ന് അഭിനന്ദിച്ചു.



.



.

Post a Comment

0 Comments