Latest News
Loading...

കമലമ്മയെ ആശ്വസിപ്പിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി




കേന്ദ്രമന്ത്രി സുരേഷ് ഗോപി, ആനപ്രേമികളെ ദുഖത്തിലാഴ്ത്തി, അരങ്ങൊഴിഞ്ഞ  ഗജരത്നം പല്ലാട്ട് ബ്രഹ്മദത്തന്റെ വളർത്തമ്മയായ പല്ലാട്ട് കമലമ്മയെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു.
 ​പാലാ അമ്പാറയിലെ പല്ലാട്ട് തറവാട്ടിൽ ഉച്ചയോടെ എത്തിയ സുരേഷ് ഗോപി, തന്നെ കണ്ട് പൊട്ടിക്കരഞ്ഞ കമലമ്മയെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. ബ്രഹ്മദത്തൻ വെറുമൊരു ആനയായിരുന്നില്ലെന്നും, ദേവീദേവന്മാരുടെ തിടമ്പേറ്റിവഴി ദൈവിക ചൈതന്യം തന്നിലേക്ക് സ്വാംശീകരിച്ച ഗജശ്രേഷ്ഠനായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.



.മിന്നലേറ്റു ചെരിഞ്ഞു എന്നല്ല, ദൈവിക സന്നിധിയിലേക്ക് അവൻ വിലയം പ്രാപിക്കുകയാണുണ്ടായതെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തൻ്റെ കുടുംബ സുഹൃത്തായ, പാലാ നഗരസഭാ കൗൺസിലർ, ബിജു പുളിക്കകണ്ടത്തിനൊപ്പം പല്ലാട്ട് വീട്ടിലെത്തിയ സുരേഷ് ഗോപിയെ കുടുംബാംഗങ്ങളായ അഡ്വ. രാജേഷ് പല്ലാട്ട്, മനോജ് പല്ലാട്ട് എന്നിവരും മറ്റു കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. 


.ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി അനുവദിച്ചു കിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും, ലഭിക്കുന്ന കൊമ്പുകൾ ആചാരവിധിപ്രകാരം വിളക്കുവെച്ച് മാല ചാർത്തി സംരക്ഷിക്കണമെന്നും ഉടമയായ അഡ്വ. രാജേഷ് പല്ലാട്ടിനോട് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ആനയെ തളച്ചിരുന്ന സ്ഥലവും സംസ്കാര കർമ്മങ്ങൾ നടത്തിയ ഇടവും സന്ദർശിച്ച സുരേഷ് ഗോപി അവിടെ പൂക്കളും മുല്ലപ്പൂമാലയും സമർപ്പിച്ച് പ്രണാമം അർപ്പിച്ചു.
ബ്രഹ്മദത്തൻ്റെ പാപ്പാൻമാരോടും സംസാരിച്ച് അവരെയും ആശ്വസിപ്പിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്.



.



.

Post a Comment

0 Comments