അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വച്ചു നടന്ന മഹാത്മാ ഗാന്ധി സർവ്വകലാശാല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് പുരുഷ വിഭാഗം കിരീടം നേടി. നാല് സ്വർണ്ണമെഡലും അഞ്ച് വെള്ളിമെഡലും കരസ്ഥമാക്കിയാണ് സെന്റ് തോമസ് പുരുഷവിഭാഗം കിരീടം നേടിയത്.
.പാലാ സെന്റ് തോമസ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി നന്ദകുമാർ ഡി. നായർ, ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആൽബിൻ സി. നൈസ് എന്നിവർ സെന്റ് തോമസ്സിനായി ഇരട്ട സ്വർണ്ണം നേടി. മൂവാറ്റുപുഴ നിർമ്മല കോളേജ് രണ്ടാം സ്ഥാനവും എറണാകുളം സെന്റ് ആൽബെർട്സ് കോളേജ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ എറണാകുളം സെന്റ് ആൽബെർട്സ് കോളേജിനാണ് കിരീടം. അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജ് രണ്ടാം സ്ഥാനവും മൂലമറ്റം സെന്റ് ജോസ്ഫ്സ് അക്കാദമി മൂന്നാം സ്ഥാനവും നേടി.
.
.
.





0 Comments