ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെയും ലോജിസ്റ്റിക് സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെയും ഭാഗമായി കെഎസ്ആർടിസി കാർഗോ സർവീസ് ആരംഭിക്കുന്നു. രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ വിജയകരമായി നടപ്പാക്കിവരുന്ന കാർഗോ സേവന മാതൃക പഠിച്ചാണ് കെഎസ്ആർടിസി പുതിയ സംവിധാനത്തിന് തുടക്കമിടുന്നത്
.കാർഗോ സർവീസിന്റെ ഔദ്യോഗിക ഫ്ലാഗ് ഓഫ് ഇന്ന് (ഒക്ടോബർ 7) ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ഫ്ലാഗ് ഓഫ് നിർവഹിക്കും.
.തിരുവനന്തപുരം എം.പി. ഡോ. ശശി തരൂർ, ട്രാൻസ്പോർട്ട് സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ്. എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കെഎസ്ആർടിസി സി.എം.ഡി സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ഷീബ പാട്രിക് അധ്യക്ഷത വഹിക്കും.
.കെഎസ്ആർടിസി ഉദ്യോഗസ്ഥരും ജീവനക്കാരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. പുതിയ കാർഗോ സേവനത്തിലൂടെ കെഎസ്ആർടിസിയുടെ ലോജിസ്റ്റിക് സംവിധാനത്തിന് കൂടുതൽ വിപുലമായ സാധ്യതകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
.





0 Comments