അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല ഐടി മേളയിൽ യുപി വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നേടി അരുവിത്തുറ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ അഭിമാനകരമായ നേട്ടം കൈവരിച്ചു. വിവിധ ഐടി മത്സരങ്ങളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. അധ്യാപകനായ ശ്രീ. സന്തോഷ് തോമസിന്റെ നേതൃത്വത്തിൽ നൽകിയ മികച്ച പരിശീലനവും മാർഗനിർദേശവും വിദ്യാർത്ഥികളുടെ ഈ നേട്ടത്തിന് നിർണായകമായി.
.
.
.
.





0 Comments