പാലാ: യു.പി.ഐ. ഇടപാടുകൾക്ക് പണം ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വ്യാപാര മേഖലയിൽ പ്രതിഷേധം ശക്തമാകുന്നു. നിർദിഷ്ട ചാർജ് ഏർപ്പെടുത്താനുള്ള നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ് ചേംബറിന്റെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
.ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ വ്യാപാര ഇടപാടുകളുടെ അവിഭാജ്യ ഘടകമായി മാറിയ സാഹചര്യത്തിൽ യു.പി.ഐ. ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് ചെറുകിട-ഇടത്തരം വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.
യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എ. ജോസ് ഉഴുന്നാലിൽ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രിൻസ് വി.സി. അധ്യക്ഷത വഹിച്ചു.
.ടോമി കുറ്റിയാങ്കൽ, ജയ്സൺ ജോസ്, സജി തോമസ്, തങ്കച്ചൻ പുളിയാർമറ്റം, റോയി പാലാ ബേക്കേഴ്സ്, ജോമി സന്ധ്യ, അയ്യപ്പൻ ഐശ്വര്യ, ബാബു നെടുമുടി, ബെന്നി മൈലാടൂർ, ജോമോൻ ഓടയ്ക്കൽ, ബെന്നി ജോർജ് എന്നിവർ സംസാരിച്ചു.
യു.പി.ഐ. ഇടപാടുകൾക്ക് അധിക നിരക്ക് ഏർപ്പെടുത്താനുള്ള നീക്കം വ്യാപാര മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പരിഗണിച്ച് കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
.





0 Comments