Latest News
Loading...

വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു.



മീനച്ചിലാറ്റിലെ മുത്തോലി കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. രണ്ടു പേരാണ് വെള്ളത്തിൽ ഇറങ്ങിയത്. തൊടുപുഴ ഇടവെട്ടി സ്വദേശി മുഹമ്മദ് അഫ്രീൻ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4:45-ഓടെയാണ് സംഭവം.  



.വിവരമറിഞ്ഞെത്തിയ പാലാ ഫയർഫോഴ്സ് സംഘവും ഈരാറ്റുപേട്ടയിലെ ടീം എമർജൻസി അംഗങ്ങളും ചേർന്നാണ് മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. മുത്തോലിയിലെ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു അഫ്രീൻ . മൃതദേഹം പാലാ ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി


.



.




Post a Comment

0 Comments