കോഴഞ്ചേരിയിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു വന്ന കുളത്തൂപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെ സുഹൃത്തായ യുവാവ് കുത്തി കൊലപ്പെടുത്തി. കുളത്തൂപ്പുഴ നെല്ലിമൂട് കായിക്കര കുന്നുംപുറത്ത് ദിൻഷാ മൻസിലിൽ ഷാജി - ഷീജാബീവി ദമ്പതികളുടെ ഏക മകൾ ദിൻഷാ (20) ആണ് കോഴഞ്ചരിയിലുള്ള സ്വകാര്യ റിസോർട്ടിൽ വച്ച് സുഹൃത്തായ യുവാവ് കുത്തി കൊലപ്പെടുത്തിയത്.
.സംഭവത്തിൽ പഠനകാലത്തെ സുഹൃത്തായ പത്തനംതിട്ട കീഴൂക്കര സ്വദേശ ജിത്തുവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്ലസ് ടു പഠനത്തിന് ശേഷം കോട്ടയത്ത് ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് പഠിച്ച ദിൻഷ രണ്ടു മാസമേ ആകുന്നുള്ളൂ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലിക്ക് കയറിയിട്ട്.
.
.





0 Comments