ഈരാറ്റുപേട്ട നഗരസഭാ പരിധിയിലെ കടുവാമുഴിയിലുള്ള മസ്ജിദ് നൂറിന് മുന്നിലുള്ള ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയതോടെ ഈരാറ്റുപേട്ടയിലെ വഴിവിളക്കുകൾ പുനസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി .
.നഗരസഭാ പരിധിയിലെ ഏകദേശം 25 ഹൈമാസ്റ്റ് മിനി മാസ്സ് ലൈറ്റുകൾ കഴിഞ്ഞ രണ്ട് വർഷത്തോളമായി തകരാറിലായിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്.
ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾക്കായി 6.5 ലക്ഷം രൂപയും വിവിധ വാർഡുകളിലെ പോസ്റ്റുകളിലുള്ള വഴിവിളക്കുകൾക്കായി 10 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 16.5 ലക്ഷം രൂപയാണ് നഗരസഭ മാറ്റിവെച്ചിരിക്കുന്നത്.
പ്രവർത്തനരഹിതമായ ലൈറ്റുകൾ കണ്ടെത്തി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി, അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ആവശ്യമായ വെളിച്ചസൗകര്യം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
.പൊതുജനങ്ങളുടെ സുരക്ഷയും രാത്രികാല യാത്രയും കൂടുതൽ സുഗമമാക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യമായ വെളിച്ചസൗകര്യം ഒരുക്കുകയാണ് ഈ പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്ന് ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ, അഡ്വ. വി. പി നാസർ പറഞ്ഞു.
.






0 Comments