Latest News
Loading...

സ്വപ്നങ്ങൾക്ക് ചിറകേകി യുവത്വം; ‘ELEVATE 2026




അൽഫോൻസാഗിരി: SMYM കൊഴുവനാൽ ഫൊറോനയുടെയും അൽഫോൻസാഗിരി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മഹാ യുവജനസമ്മേളനം ELEVATE – Rise Higher, Dream Bigger’  നടത്തപ്പെട്ടു.  
അൽഫോൻസാഗിരി സെന്റ് അൽഫോൻസാ പള്ളിയിൽ നടന്ന പരിപാടി SMYM കൊഴുവനാൽ ഫൊറോനാ രക്ഷാധികാരി ഫാ. ജോസ് നെല്ലിക്കത്തെരുവിൽ ഉദ്ഘാടനം ചെയ്തു. 




.യുവജനങ്ങളെ വിശ്വാസത്തിലും നേതൃത്വത്തിലും സാമൂഹിക ഉത്തരവാദിത്വത്തിലും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

SMYM പാലാ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടക്കൽ, ജനറൽ സെക്രട്ടറി സോന എ മാത്യു , ഫാ. ജീമോൻ പനച്ചിക്കൽകരോട്ട് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. 


.SMYM കൊഴുവനാൽ ഫൊറോനാ ഡയറക്ടർ ഫാ. ജോൺ വയലിൽ, അൽഫോൻസാഗിരി യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ കുറ്റാരപ്പള്ളിൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
യുവജനങ്ങളുടെ വ്യക്തിത്വവികസനവും നേതൃത്വപാടവവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച Leadership Training Program പ്രത്യേക ശ്രദ്ധ നേടി. Family Therapist, Counsellor, HR Trainer & Psychotherapist ആയ ശ്രീ. അലക്സ് ടെഡ്ഡി ജോസ് പരിശീലനത്തിന് നേതൃത്വം നൽകി.
പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു


.കാപ്പിപ്പൊടി ബാൻഡിന്റെ സംഗീതാവതരണം. കപ്പൂച്ചിൻ സഹോദരന്മാർ അവതരിപ്പിച്ച കാപ്പിപ്പൊടി ബാൻഡ് യുവജനങ്ങൾക്ക് ആവേശകരമായ സംഗീതാനുഭവം സമ്മാനിച്ചു.

 ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള 158 യുവജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. യുവജനങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവയ്ക്ക് കൂടുതൽ കരുത്തേകാനും, വലിയ സ്വപ്നങ്ങൾ കാണാനും അവ സാക്ഷാത്കരിക്കാനുള്ള ആത്മവിശ്വാസം വളർത്താനും ELEVATE 2026 പ്രചോദനമായി



.




Post a Comment

0 Comments