Latest News
Loading...

2 പേർ കസ്റ്റഡിയിൽ



നവജാത ശിശുക്കളെ വിൽപ്പന നടത്തുന്നതിനായി യുവതികളെ പാർപ്പിച്ച സംഭവത്തിൽ 2 പേർ പോലീസ് കസ്‌റ്റഡിയിലായി. തമിഴ്നാട് സ്വദേശി രാജ, വാഗമൺ പുള്ളിക്കാനം സ്വദേശി അർജ്ജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലു ള്ളത്. അർജ്ജുൻ്റെ സഹോദരീഭർത്താവാണ് രാജ. ഇരുവരും ചേർന്ന് തീക്കോയിയിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന്നത്. 



.തീക്കോയി സ്വദേശിയുടെ ഉടമസ്ഥതയിലുളള തീക്കോയി ഞണ്ടുകല്ലിലുള്ള വീട്ടിൽ ഒരുമാസമായി ഇവർ താമസിച്ചു വരികയായിരുന്നു. 10 ദിവസം മുൻപാണ് യുവതികൾ ഇവിടെയെത്തിയത്.



 തിരുവനന്തപുരം സ്വദേശികളാണ് യുവതികളെ എത്തിച്ച ഏജൻ്റുമാർ. വീട്ടിൽ ഇവർ താമസിച്ചിരു ന്നതിൽ നാട്ടുകാർക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. 


തന്നെയും വിൽക്കാൻ ശ്രമിക്കുന്നു എന്ന് സംശയിച്ച് അസം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസം ഇവരുമായി തർക്കം ഉണ്ടായിരുന്നു. യുവതിയെ മർദ്ദിക്കുകയും വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തു.
ഇറക്കിവിട്ട അസം സ്വദേശിനിയായ യുവതി അലഞ്ഞ് തിരിയുന്നത് കണ്ട് നാട്ടുകാർ അറി യിച്ചതനുസരിച്ച് കോട്ടയത്തെ സാന്ത്വനം കെയർഹോമിലേയ്ക്ക് യുവതിയെ മാറ്റി. അവിടെവച്ച് യുവതി നല്‌കിയ വിവരങ്ങളാണ് സംഭവങ്ങൾ പുറത്തറിയാൻ ഇടയാക്കിയത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. പോലീസ് വിശദമായ അന്വേഷണം നടത്തിവരിക്കുകയാണ്. 





Post a Comment

0 Comments