Latest News
Loading...

ആശിച്ചുവാങ്ങിയ കാര്‍ ഓടിക്കാന്‍ കൊടുത്തു. പിന്നെ കാണാനില്ല



ഓട്ടോ ഡ്രൈവറായ യുവാവ് വാങ്ങിയ സ്വിഫ്റ്റ് കാര്‍ ഓടിച്ചുനോക്കാന്‍ വാങ്ങിയ യുവാവ് കാറുമായി മുങ്ങി. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവിനാണ്  വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ കാര്‍ ഉടമ വാഹനം ഓടിക്കാന്‍ നല്കിയത്.  ഇത് സംബന്ധിച്ച് വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി.  



.ജൂലൈ ആറിനായിരുന്നു സംഭവം. സോഷ്യല്‍ മീഡിയയിലൂടെ പത്തനംതിട്ട സ്വദേശിയെന്ന് പറഞ്ഞാണ് യുവാവ് പരിചയപ്പെട്ടത്.  ജോയല്‍ എന്ന പേരിലായിരുന്നു സംഭവം.  ഒരു ദിവസത്തേക്ക് കാര്‍ ഓട്ടത്തിന് നല്‍കണമെന്നും പിറ്റേദിവസം കാര്‍ തിരികെ നല്‍കാമെന്നും പറഞ്ഞ ജോയല്‍ ഗൂഗില്‍ പേ വഴി യുവാവിന് രണ്ട് ഘട്ടമായി 3500 രൂപ നല്‍കി. കാര്‍ തിരികെ നല്‍കുമ്പോള്‍, പണം മടക്കി നല്‍കിയാല്‍ മതിയെന്നായിരുന്നു വ്യവസ്ഥ. 


ഒരു ദിവസം കഴിഞ്ഞിട്ടും കാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് പ്രതിയെ പലതവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.  കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ വ്യാഴാഴ്ച യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സി സി ടിവി ദ്യശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. യാതൊരു പരിചയവുമില്ലാത്തയാള്‍ക്ക് പുതിയ കാര്‍ ഓടിക്കാന്‍ നല്കിയത് ബുദ്ധിമോശമല്ലേ എന്നാണ് ചോദ്യമുയരുന്നത്. 





Post a Comment

0 Comments