പാലാ ഈരാറ്റുപേട്ട റൂട്ടിൽ കടുവാമൂഴിയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനം നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. വാനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്‌സും ടീം എമർജൻസി പ്രവർത്തകരും ചേർന്ന് പുറത്തെടുത്തു.. പൂഞ്ഞാർ കൈപ്പള്ളി സ്വദേശിയായ കുട്ടപ്പന് ആണ് പരിക്കേറ്റത്..സാരമായി പരിക്കേറ്റ ഡ്രൈവറെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന 2 അന്യ സംസ്ഥാന തൊഴിലാളികൾക്കും സാരമായ പരിക്കേറ്റു.ഇന്ന് വെളുപ്പിനെ 12.30 ഓടെയാണ് അപകടം..
.



0 Comments