പാലാ: പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ (ഓട്ടോണമസ്) ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026-2028 എംബിഎ ബാച്ചിന് ആവേശകരമായ തുടക്കം. ജൂലൈ 27-ന് ക്യാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
.കോളേജ് പ്രിൻസിപ്പൽ ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ, ബർസാർ റവ. ഡോ. ജോർജ്ജ് കാരാംവേലിൽ, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. പയസ് തോമസ് എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.
.ഔദ്യോഗിക ഉദ്ഘാടനത്തിന് പുറമെ, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തെക്കുറിച്ചും വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ അക്കാദമിക പ്രവർത്തനങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിശദീകരിച്ചു നൽകി. തുടർന്ന് അധ്യാപക-രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു. മാനേജ്മെന്റ് പഠനരംഗത്തേക്ക് ചുവടുവെക്കുന്ന പുതിയ വിദ്യാർത്ഥികൾക്ക് മികച്ച അക്കാദമിക അനുഭവം ഉറപ്പുനൽകുന്നതായിരുന്നു ഉദ്ഘാടനച്ചടങ്ങ്.




0 Comments