Latest News
Loading...

വലിയ ലക്ഷ്യങ്ങൾ നേടാൻ സഹനങ്ങൾ അനിവാര്യം: മാർ തോമസ് തറയിൽ



പാലാ: വലിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ചില സഹനങ്ങൾ അനിവാര്യമാണെന്നും സഹനം ഭീരുത്വത്തിന്റെ അടയാളമല്ല, മറിച്ച് ധീരതയുടെ പ്രതീകമാണെന്നും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. പാലാ അൽഫോൻസാ കോളേജിൽ നടന്ന അൽഫോൻസാ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. 

.കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യു സ്വാഗതം ആശംസിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ജീസസ് യൂത്ത്, സി.എസ്.എം. സംഘടനകളുടെ ഉദ്ഘാടനവും നടന്നു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, മിസ് മഞ്ജു ജോസ്, കോളേജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസിസ്റ്റന്റ് ബർസാർ റവ. ഡോ. ജോബിൻ സെബാസ്റ്റ്യൻ, സി.എസ്.എം. കോ-ഓർഡിനേറ്റർമാരായ മിസ് ഷീനാ സെബാസ്റ്റ്യൻ, സിസ്റ്റർ പ്രിയ ആന്റണി, ജീസസ് യൂത്ത് കോ-ഓർഡിനേറ്റർമാരായ മിസ് ആഷ്‌ലി തോമസ്, സിസ്റ്റർ അൽഫോൻസാ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.


.ഗവേഷണ മേഖലയിൽ പേറ്റന്റുകൾ ഉൾപ്പെടെയുള്ള ഉന്നത നേട്ടങ്ങൾ കൈവരിച്ച അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. അൽഫോൻസാ വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു




Post a Comment

0 Comments