Latest News
Loading...

എസ്. എം. വൈ. എം പൂഞ്ഞാർ ഫൊറോനയുടെ നേതൃത്വത്തിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു



പൂഞ്ഞാർ: എസ്. എസ്. എൽ. സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി എസ്. എം. വൈ. എം പൂഞ്ഞാർ ഫൊറോനയുടെ നേതൃത്വത്തിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഫൊറോന പ്രസിഡന്റ് അമൽ സജി അധ്യക്ഷത വഹിച്ചു.


ഫൊറോന ഡയറക്ടർ ഫാ. ജോസഫ് കന്നുതൊട്ടികല്ലുവേലിൽ ആമുഖപ്രഭാഷണം നടത്തി. പൂഞ്ഞാർ ഫൊറോനയുടെ രക്ഷാധികാരിയായ ഫാ. തോമസ് പനയ്ക്കകുഴിയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. 



എസ്. എം. വൈ. എം പാലാ രൂപത വൈസ് പ്രസിഡന്റ് റെയ്ച്ചൽ മേരി ചാൾസ് ,ഫൊറോന ജനറൽ സെക്രട്ടറി ആൽബർട്ട് ബിജു ഫൊറോന സെക്രട്ടറി ആൻമരിയ സന്തോഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. 

തുടർന്ന്, ഫുൾ എ പ്ലസ് നേട്ടം കൈവരിച്ച വിദ്യാർത്ഥികളുടെ പ്രതിനിധികൾ തങ്ങളുടെ വിജയാനുഭവങ്ങളും പഠനമാർഗങ്ങളും പങ്കുവെച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments