Latest News
Loading...

കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നീക്കണമെന്ന് കോടതി . നീക്കം കൗൺസിൽ അറിയാതെ



പാലാ നഗരസഭ ഭരണം വരെ പ്രതിസന്ധിയിലാക്കിയ കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ബസ്റ്റാൻഡ് പ്രവേശന ഭാഗത്തെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നാണ് കോടതി ജില്ലാ പോലീസിനും പാലാ പോലീസിനും നിർദ്ദേശം നൽകിയത്. നഗരസഭയ്ക്ക് വേണ്ടി സെക്രട്ടറിയാണ് കോടതിയെ സമീപിച്ചത്. എന്നാൽ മറ്റു കൗൺസിൽ അംഗങ്ങൾ അറിയാതെയുള്ള ഈ നീക്കത്തിൽ ഇന്ന് കൗൺസിൽ യോഗത്തിൽ സെക്രട്ടറി മറുപടി പറയേണ്ടിവരും.



കോൺഗ്രസ് അംഗം ബിജു മാത്യൂസിൻ്റെ നിർദ്ദേശപ്രകാരം ഓട്ടോ സ്റ്റാൻഡ് ആരംഭിച്ചതാണ് വലിയ വിവാദത്തിലേക്ക് നീങ്ങിയത്. ചർച്ചകൾ കൊഴുത്തപ്പോൾ ഭരണം വരെ പ്രതിസന്ധിയിലായി. യുഡിഎഫും പ്രതിപക്ഷവും പൊതുസമൂഹവും സ്റ്റാൻഡിന് ഒപ്പം നിന്നപ്പോൾ മറുഭാഗത്ത് കൂടി കോടതി ഉത്തരവിലൂടെ ഇത് ചെറുക്കാനാണ് നഗരസഭ ശ്രമിച്ചത് . കോൺഗ്രസ് നേതൃത്വം ആയി നടത്തിയ ചർച്ചയിൽ സ്റ്റാൻഡ് അനുവദിക്കാമെന്ന് സ്വതന്ത്ര മുന്നണി നിലപാടെടുത്തതോടെ ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ സ്റ്റാൻഡ് അനുവദിച്ചേക്കും . ഇതിനിടയിലാണ് കോടതി ഉത്തരവ്.


കൗൺസിൽ യോഗത്തിൽ സ്റ്റാൻഡ് അനുവദിച്ച് യോഗത്തിന്റെ മീനുട്സ് ഹാജരാക്കുന്നത് വഴി പ്രശ്നത്തിന് പരിഹാരമാകും. എന്നാൽ കൗൺസിൽ അറിയാതെ നഗരസഭ രഹസ്യമായി നടത്തിയ നീക്കം വെറുതെയാകും. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments