മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ച് റീ ടാറിങ്ങും മറ്റ് പുനരുദ്ധാരണ പ്രവർത്തികളും നടത്തി ഗതാഗത യോഗ്യമാക്കിയ പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കൂട്ടിക്കൽ- ആലുംതറ- ഈന്തുംപള്ളി റോഡിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. നിർവഹിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന മധുമോൻ , പഞ്ചായത്ത് മെമ്പർമാരായ റെജി ഷാജി, മിനിമോൾ ബിജു കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജോയി ജോസ് മുണ്ടുപാലം, പൊതുപ്രവർത്തകരായ ജാൻസ് വയലിക്കുന്നേൽ സജി തടവനാൽ,ഈന്തുംപള്ളി പാറമേക്കാവ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സുനോജ് ചിലമ്പും കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments