Latest News
Loading...

അന്തീനാട് ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 9 മുതല്‍ 16 വരെ



അന്തീനാട് ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 9 മുതല്‍ 16 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്‍പതാം തീയതി രാവിലെ 9.30ന് കൊടിക്കയര്‍ കൊടിക്കൂറ സമര്‍പ്പണം.  തുടര്‍ന്ന് പ്രദക്ഷിണ വീഥി സമര്‍പ്പണം നടത്തും. മള്ളിയൂര്‍ ബ്രഹ്‌മശ്രീ ശ്രീശിവന്‍ നമ്പൂതിരി സമര്‍പ്പണം നിര്‍വഹിക്കും. രാത്രി 7.30ന് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പിള്ളി ഇല്ലത്ത് ബ്രഹ്‌മശ്രീ മാധവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 



സിനിമാതാരം ദര്‍ശന എസ് നായര്‍ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഉത്സവ ദിവസങ്ങളില്‍ ഉത്സവ ബലി, ഉല്‍സവബലി ദര്‍ശനം, കൊടിക്കീഴില്‍ വിളക്ക് തുടങ്ങിയ ചടങ്ങുകള്‍ നടക്കും. തിരുവാരങ്ങില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. പന്ത്രണ്ടാം തീയതി വൈകിട്ട് ഏഴു മുതല്‍ ഗംഗ ശശിധരന്‍ അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍ അരങ്ങേറും. പതിനഞ്ചാം തീയതി വൈകിട്ട് 7.30 മുതല്‍ കാവടി ഘോഷയാത്ര അല്ലാപാറയില്‍ നിന്നും ആരംഭിച്ച് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. 



പതിനാറാം തീയതിയാണ് തിരുവാറാട്ട്. രാത്രി ഏഴിന് താലപ്പൊലി, വാദ്യമേളങ്ങള്‍ , ഗജവീരന്മാര്‍ എന്നിവയുടെ അകമ്പടിയോടെ ആറാട്ട് എതിരേല്‍പ്പ് നല്‍കും. പ്രസിഡന്റ് കെ എസ് പ്രവീണ്‍ കുമാര്‍, വൈസ് പ്രസിഡന്റ്  ബിജു ആര്‍ നായര്‍, സെക്രട്ടറി  പി കെ മാധവന്‍ നായര്‍, ദേവസ്വം സെക്രട്ടറി  വി ഡി സുരേന്ദ്രന്‍ നായര്‍, മീഡിയ കോഓര്‍ഡിനേറ്റര്‍  പി എം ജയചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments