Latest News
Loading...

പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിമുക്തി അഡാർട്ട് ക്ലബ്ബുകളുടെ വാർഷിക ആഘോഷം



പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിമുക്തി അഡാർട്ട് ക്ലബ്ബുകളുടെ വാർഷിക ആഘോഷം നടത്തപ്പെട്ടു. സമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. റെജി തെങ്ങുംപള്ളി ഏവർക്കും സ്വാഗതം ആശംസിച്ച് സംസാരിച്ചു. 2025-26 പ്രവർത്തന വർഷത്തെ അഡാർട്ട് വിമുക്തി ക്ലബ്ബുകളുടെ റിപ്പോർട്ട് കോഡിനേറ്റർ ശ്രീ. ഫെനിക്സ് ഫ്രാൻസിസ് അവതരിപ്പിച്ചു. പാലാ മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ ശ്രീമതി ലീനാ സണ്ണി അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ അസിസ്റ്റന്റ് എക്സൈസ് കൗൺസിലറും വിമുക്തി മിഷൻ ജില്ലാ മാനേജറുമായ ശ്രീ. എം. കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. 


പാലാ മുനിസിപ്പാലിറ്റി എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജിജി ബൈജു മുഖ്യപ്രഭാഷണം നടത്തി. ലഹരി ഉപയോഗം കുട്ടികളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന വലിയ പ്രശ്നങ്ങളെ ഉദാഹരണസഹിതം വിശദീകരിച്ച് വിശിഷ്ടാതിഥികൾ സംസാരിച്ചു. സമ്മേളനത്തിൽ കുട്ടികൾ തയ്യാറാക്കിയ ചിറക് എന്ന് കൈയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു. മാസ്റ്റർ എമ്മാനുവേൽ ഷീൻ ആലപിച്ച റാപ് സോങ്ങ് സമ്മേളനത്തിന് മിഴിവേകി. തുടർന്ന് സമ്മാനദാനം നിർവഹിക്കപ്പെട്ടു. 



അഡാർട്ട് വിമുക്തി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വിവിധ മത്സരങ്ങളുടെ സമ്മാനങ്ങൾ വിജയികൾക്ക് നൽകി. മാസ്റ്റർ എൻസ്റ്റൺ പ്രിൻസ് ഏവർക്കും നന്ദി അർപ്പിച്ച് സംസാരിച്ചു. ദേശീയ ഗാനത്തോടെ സമ്മേളനം അവസാനിച്ചു. അധ്യാപക കോർഡിനേറ്റർ ശ്രീ. ഫെനിക്സ് ഫ്രാൻസീസ് പരിപാടികൾക്ക് നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments