Latest News
Loading...

ഇടതുപക്ഷം മികച്ച വിജയംനേടും - ജോസ് കെ മാണി എംപി



കൊഴുവനാൽ: എൽഡിഎഫ് സർക്കാർ വികസന രംഗത്ത് സമാനതകൾ ഇല്ലാത്ത വിസ്മയ പദ്ധതികളാണ് നടപ്പാക്കിയതെന്ന് ജോസ് കെ മണി എംപി പറഞ്ഞു. കോട്ടയം ജില്ലയിൽ എൽഡിഎഫിന്റെ വൻ കുതിപ്പാണ് ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിൽ നിന്നും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി നിമ്മിമോൾ മാനുവലിന്റെ പ്രചാരണ പര്യടന പരിപാടി കൊഴുവനാൽ പഞ്ചായത്തിലെ ചേർപ്പങ്കൽ പള്ളി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് ടോം ആമുഖപ്രസംഗം നടത്തി.



പ്രചരണ ജാഥയുടെ സമാപനം മേവടയിൽ എൽഡിഎഫ് പാലാ നിയോജകമണ്ഡലം കൺവീനർ ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു. സണ്ണി നായി പുരയിടം അധ്യക്ഷത വഹിച്ചു. ഇലക്ഷൻ കമ്മിറ്റി കൺവീനർ ടി ആർ വേണുഗോപാൽ, എൽഡിഎഫ് കൊഴുവനാൽ പഞ്ചായത്ത് കൺവീനർ അഡ്വ .ബേബി ഊരകത്ത്, പ്രൊഫസർ ജോജി അലക്സ് ,കെ ആർ ഹരിഹരൻ, സ്ഥാനാർത്ഥികളായ നിമ്മിമോൾ മാനുവൽ, സാജൻ മണിയങ്ങാട്ട്,, ഗീതാരവി, ആർ വേണുഗോപാൽ, ഷാലെറ്റ് ജോസഫ് , സിമി പീറ്റർ, ഷീലാ ശശികുമാർ എന്നിവർ പ്രസംഗിച്ചു. 


.പ്രചരണ ജാഥ കടന്നുപോയ വിവിധ സ്ഥലങ്ങളിൽ ജയ്സൺ കുഴികോടി ,ജോണി മഞ്ഞക്കുഴകുന്നേൽ , ബാബു കെ വി ,വിഷ്ണു വിനോദ് ,ജോർജുകുട്ടി കൊല്ലറാത്ത് , എന്നിവർ പ്രസംഗിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments