പൂഞ്ഞാർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി മിനി സാവിയോ യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടം പര്യടനം പൂർത്തിയാക്കി. മണ്ഡലത്തിലെ മതസ്ഥാപനങ്ങൾ, പ്രധാന ജംഗ്ഷനിലെ കടകൾ, കോളനികൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ പൊതുസ്ഥാപനങ്ങൾ അതാത് ബ്ലോക്ക് ഡിവിഷൻ പഞ്ചായത്ത് വാർഡ് സ്ഥാനാർത്ഥികൾക്ക് ഒപ്പമാണ് വോട്ടുകൾ ചോദിചത്.
ജില്ലാ സ്ഥാനാർത്ഥിയുടെ മൂന്നാം ഘട്ട വാഹന പര്യടന പരിപാടി 3.2. 2025(ബുധനാഴ്ച) കളത്തുക്കടവിൽനിന്ന് ആരംഭിക്കും. പര്യടനം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. സന്തോഷ് കുമാർ ഉത്ഘാടനം ചെയ്യും. സമാപന സമ്മേളനം ഗവ. ചിഫ് വിപ്പ് എൻ. ജയരാജ് ഉത്ഘാടനം ചെയ്യും . 4.12.2025 ( വ്യാഴാഴ്ച) പിണ്ണാക്കിനാട്ടിൽ ആരംഭിക്കുന്ന പര്യടനം സി പി ഐ (എം) ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്ജ് ഉത്ഘാടനം ചെയ്യും. വൈകുന്നേരം പൂഞ്ഞാർ ടൗണിൽ സമാപന സമ്മേളനം ജോബ് മൈക്കിൾ ഉത്ഘാടനം ചെയ്യും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments