40 വർഷത്തോളം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച തന്നെ ചതിച്ചെന്ന്, ഡിസിസി നേതൃത്വം ഇന്ന് പുറത്താക്കിയ ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷിബു തോമസ്. ഈരാറ്റുപേട്ട ബ്ലോക്ക് മൂന്നിലവ് ഡിവിഷനിൽ ഷിബു തോമസിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചിഹ്നം നൽകുകയും ചെയ്തിരുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന നിമിഷങ്ങളിൽ ആണ് പകരം ആളെ സ്ഥാനാർത്ഥിയാക്കുകയും ഷിബുവിന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുകയും ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് ഷിബു അലമാര ചിഹ്നത്തിൽ ജനവിധി തേടുകയാണ്.
.ഫ്ലക്സ് പോസ്റ്റർ എന്നിവ തയ്യാറാക്കുകയും വീടുകയറി പ്രചരണം നടത്തുകയും ചെയ്യുന്നതിനിടയിലാണ് പുതിയ സ്ഥാനാർഥി രംഗപ്രവേശം ചെയ്തതെന്ന് ഷിബു പറയുന്നു. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2000- 2005 കാലഘട്ടത്തിൽ മൂന്നിലവ് പഞ്ചായത്തിലെ ഏക കോൺഗ്രസ് മെമ്പർ താനായിരുന്നു.
.ഇത്തവണ തന്നെ മൂന്നിലവ് ഡിവിഷനിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചിഹ്നം നൽകുകയും ചെയ്തു. ഇതനുസരിച്ച് കൈപ്പത്തിയും പ്രിയങ്കയുടെ ചിത്രവും അടക്കം ഉൾപ്പെടുത്തി പോസ്റ്ററുകൾ തയ്യാറാക്കി സ്ഥാപിച്ചു. പ്രചാരണവും ഊർജിതമാക്കുമ്പോഴാണ് സ്റ്റാൻലി മാണിയെ സ്ഥാനാർത്ഥിയാക്കുന്നത്. എന്നാൽ ഇതുതന്നെ അറിയിച്ചിട്ടില്ല എന്നും ഷിബു പറയുന്നു.
.ഷിബുവിന് പത്രിക പിൻവലിക്കാനുള്ള സമയം പോലും ലഭിച്ചില്ല. പ്രചരണത്തിനിടയിൽ മലയോര മേഖലയിൽ പലയിടത്തും ഫോൺ റേഞ്ച് പോലും ഇല്ലാത്തതിനാൽ വിവരം അറിയാൻ വൈകി. പാർട്ടി ഇന്ന് തന്നെ സസ്പെൻഡ് ചെയ്തതായി വിവരവും അറിഞ്ഞിട്ടില്ലെന്ന് ഷിബു പറഞ്ഞു. സ്ഥാനാർത്ഥിയാക്കാൻ 3000 രൂപ വീക്ഷണം ഫണ്ട് വാങ്ങിച്ചിരുന്നു.
സ്ഥാനാർത്ഥിത്വം ഇല്ലെങ്കിൽ ആ പണം തിരിച്ചു തരണമെന്നും ഷിബു പറയുന്നു. ഊണ് വിളമ്പിയ ശേഷം ഇല എടുത്തു കൊണ്ടുപോയത് പോലെയുള്ള നടപടിയാണ് നേതൃത്വം കാണിച്ചതെന്നും പ്രചാരണവുമായി മുന്നോട്ടു പോകുമെന്നും ഷിബു പറയുന്നു. ജനങ്ങളുടെ പിന്തുണ തനിക്ക് ഉണ്ടെന്നാണ് ഷിബു അവകാശപ്പെടുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments