കോട്ടയം തലനാട് പഞ്ചായത്ത് ചോനമലയിൽ കടന്നൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. താളനാനിയ്ക്കൽ ജസ്റ്റിൻ (50) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെ കടന്നൽ ആക്രമിക്കുകയായിരുന്നു. സംസാരശേഷിയില്ലാത്ത ആളാണ് ജസ്റ്റിൻ. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ കോടി സമീപത്ത് വീട്ടിലെത്തി.
.തുടർന്ന് തലനാട് സബ് സെൻന്ററിലേക്ക് എത്തിച്ചു. അപ്പോഴേക്കും ശരീരം നിറം മാറിയിരുന്നു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments