പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം അപകടത്തിൽ ഡ്രൈവർ മരിച്ചു. എറണാകുളം അരൂർ സ്വദേശിയായ ഡ്രൈവർ സുമേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പാലാ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിലർ മറിഞ്ഞത്. നെല്ലാപ്പറ ഇറക്കത്തിൽ കുരിശുപള്ളിക്ക് സമീപമുള്ള വലിയ വളവിൽ വച്ചാണ് റോഡിൽ നിന്നും നിയന്ത്രണം നഷ്ടമായ വാഹനം 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.
സ്വകാര്യ കമ്പനിയുടെ ഉൽപ്പന്നങ്ങളുമായി എറണാകുളത്തേക്ക് പോവുകയായിരുന്നു വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം അറിഞ്ഞപ്പോൾ ഡ്രൈവർ സുമേഷ് തെറിച്ചു വീഴുകയും ഇയാളുടെ ദേഹത്തേക്ക് കണ്ടെയ്നർ വന്ന് പതിക്കുകയും ആയിരുന്നു. നാട്ടുകാർ അടക്കമുള്ളവർ സുമേഷിനെ വാഹനത്തിൻറെ അടിയിൽ നിന്നും പുറത്തെടുക്കുവാൻ സാധിച്ചില്ല. തുടർന്ന് കരിങ്കുന്നം പോലീസും തൊടുപുഴ ഫയർഫോഴ്സ് സംഘവും ചേർന്ന് പുറത്തെടുക്കുകയും ചെയ്തു. അപ്പോഴേക്കും ഗുരുതര പരിക്കേറ്റ സുമേഷ് മരണപ്പെട്ടിരുന്നു.
വാഹനത്തിൽ ഒപ്പം ഉണ്ടായിരുന്ന ആളെ പരിക്കോളോടുകൂടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നെല്ലാപ്പാറയിലെ ഈ വളവിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. മുൻപ് ഇവിടെ വളവിൽ നിയന്ത്രണം വിട്ടു കെഎസ്ആർടിസി ബസ് മരത്തിൽ ഇടിച്ചു നിന്നിരുന്നു. വലിയ അപകടമാണ് അന്ന് ഒഴിവായത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments