വാഗമണ്ണിൽ വൻ ലഹരി വേട്ട. എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് ഉൾപ്പെടെ ഒരു സ്ത്രീയും പുരുഷനും പിടിയിൽ. കേരളത്തിൽ പ്രവർത്തിക്കുന്ന വലിയ റാക്കറ്റിന്റെ കണ്ണികൾ എന്ന് എക്സൈസ് അധികൃതർ.. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ നടത്തുന്ന വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികൾ യാദൃശ്ചികമായി പിടിയിലായത്.
ഞായറാഴ്ച്ച വൈകുന്നേരം വാഗമണ്ണിൽ വച്ചാണ് ഇവർ പിടിയിലാകുന്നത് സംശയാസ്പദമായി വാഹനം കാണുകയും തുടർന്ന് വാഹനത്തിൽ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിലാണ് ഇവർ പിടിയിലായത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ് 32, ശ്രാവൺ താര 24 എന്നിവരാണ് പിടിക്കപ്പെട്ടത് .
ഇടുക്കി ജില്ലയിൽ തന്നെ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇത്. 50 ഗ്രാം എംഡിഎംഐ 2.970 ഗ്രാം ഹാഷിഷ് ഷോയിൽ 5 ഗ്രാം കഞ്ചാവ് എന്നിവ വാഹനത്തിൽ നിന്ന് തന്നെ പിടികൂടുകയായിരുന്നു തുടർന്ന് ഇവർ താമസിക്കുന്ന റിസോർട്ടിൽ പരിശോധന നടത്തുകയും അവിടെ നിന്നും മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ കണ്ടെടുക്കുകയും ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും എക്സൈസ് വകുപ്പ് കസ്റ്റഡിയിലെടുത്തു.
തുടർന്ന് ഇവരെ പീരുമേട് റേഞ്ച് എക്സൈസ് ഓഫീസിൽ കൊണ്ടുവരുകയും കൂടുതൽ ചോദ്യം ചെയ്യൽ നടത്തുകയും ചെയ്യുകയാണ്.
മുൻപും ഇവർക്ക് എതിരെ മയക്ക് മരുന്നുകളുമായി ബന്ധപ്പെട്ട പല കേസുകളും ഉള്ളതായി ആണ് എക്സൈസ് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
ഇപ്പോൾ നടന്ന ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേരളത്തിൽ ഉടനീളം സമഗ്രമായ അന്വേഷണം നടത്താനാണ് എക്സൈസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത് എന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അമൽരാജ് പറഞ്ഞു.
ശ്രവൺതാരയുടെ ഭർത്താവ് ശ്രീമോനെ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നും മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ഇതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന് ഭർത്താവിൻ്റെ സുഹൃത്ത് മുഹമ്മദ് ഫവാസുമായി ശ്രവൺതാര ഇടുക്കി വാഗമണ്ണിലേക്ക് മുങ്ങുകയായിരുന്നു. മുഹമ്മദ് ഫവാസും ശ്രീമോനും മയക്കുമരുന്ന് കച്ചവടത്തിലെ കൂട്ടാളികളാണെന്നാണ് വിവരം. സംസ്ഥാനത്ത് രാസലഹരി മരുന്നു കടത്തുന്നതിൽ മുഖ്യ കണ്ണികളാണ് പിടിയിലായ മൂവരും എന്ന് എക്സൈസ് സംഘം പറഞ്ഞു.
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രിൻസ് ബാബു അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ മിഥുൻ വിജയ് ആസ്റ്റിന്റെ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജകുമാർ ബി, മറ്റ് ഉദ്യോഗസ്ഥരായ ജോബി ചാക്കോ, ജയരാജ് സിവിൽ എക്സൈസ് ഓഫീസർ രാമകൃഷ്ണൻ മണികണ്ഠൻ, മിഥുൻ,
എ കുഞ്ഞുമോൻ, അൻസാർ വനിത എക്സൈസ് ഓഫീസർ സിന്ധു, പ്രിവന്റിവ് ഓഫീസർ സത്യരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് സംഭവമായി ബന്ധപ്പെട്ട എക്സൈസ് ഇന്റലിജൻസ് വിഭാഗം സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments