പാലാ തൊടുപുഴ റൂട്ടിൽ നെല്ലപ്പാറയിൽ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടം സംഭവിച്ചത്. വിനോദയാത്ര സംഘത്തിലെ മൂന്നു ബസ്സുകളിൽ ഒരെണ്ണം മറിയുകയായിരുന്നു. ബസ്സിൽ 45 ഓളം കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു.
.പരുക്കേറ്റ വിദ്യാർഥികളെയും അധ്യാപകരെയും പാലായിലെ ആശുപത്രിയിലേക്ക് മാറ്റി. വളവുതിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. കൊടൈക്കനാലിൽ വിനോദയാത്രയ്ക്ക് പോയ സംഘം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം
18 വിദ്യാർത്ഥികൾ കൂടുതൽ നിരീക്ഷണത്തിനും വിദഗ്ധ ചികിത്സയ്ക്കുമായി മാർ സ്ലീവായിൽ തുടരുന്നുണ്ട്.
പരിക്കേറ്റ് മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചവർ ജിജിൻ , ആദിത്യ , അഭിമന്യു , ടിന്‍റോ , നൗഫൽ, കീർത്തന , ദീപേഷ് , കൈലാസ്, അശ്വതി , അമൃത , അനഘ, ആശിഷ്, അനന്തു, നീയാ, ആശിഷ് , റിജു, ആൽഫിയ, സാഹിമ, അമൃത, റാബിയ -അക്ഷയ്, അലീന, 'അവജിത്ത്, അസ്വാൻ,അറിതിൻ, ദേവദാസ് , സ്മിത, മുഹമ്മദ്, ബിജിത, ഗോപിക, ശില്പിത, അൻവിക, വിധാൻ, ആസിയ, ദിസിയകൂടാതെ ഡ്രൈവർക്കും 4 അധ്യാപകർക്കും പരിക്കേറ്റിട്ടുണ്ട് .
വളവിൽ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. കൊടൈക്കനാലിൽ വിനോദയാത്രയ്ക്ക് പോയ സംഘം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments