ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ചുരുങ്ങിയ ദിവസം മാത്രം ശേഷിക്കെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ യു.ഡി.എഫ് തരംഗം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ യു. ഡി.എഫ് ആദ്യഘട്ടത്തിൽ തന്നെ എതിർ മുന്നണികളെക്കാൾ വളരെയേറെ മുൻപന്തിയിലെത്തിയിരുന്നു. ബാക്കി മുന്നണികൾ സ്ഥാനാർത്ഥികളെ പ്രാഖ്യാപിച്ചപ്പോൾ യു. ഡി.എഫ് സ്ഥാനാർത്ഥികൾ ഒരു റൗണ്ട് ഭവന സന്ദർശനം നടത്തി കഴിഞ്ഞിരുന്നു.
.ആദ്യഘട്ടത്തിലുണ്ടായിരുന്ന മുന്നേറ്റം യു.ഡി എഫിന് ഇപ്പോഴും നിലനിർത്താൻ കഴിയുന്നുവെന്നുള്ളത് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ യു.ഡി.എഫ് വൻ വിജയത്തിലേയ്ക്ക് കടക്കുന്നുവെന്നതിൻ്റെ സൂചനയാണ്. പുതുമുഖങ്ങളെയും വിദ്യാസമ്പന്നരെയും പരിചയസമ്പന്നരെയും ജനകീയരെയും ഉൾപ്പെടുത്തിയുള്ള സ്ഥാനാർത്ഥികളെയാണ് യു.ഡി.എഫ് ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത്.
.നിലവിലുള്ള സീറ്റുകൾ നിലനിർത്തുന്നതോടൊപ്പം പല സീറ്റുകളിലും യു.ഡി.എഫ് ഇക്കുറി അട്ടിമറി വിജയം നേടുമെന്നാണ് രാഷ്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. കേരളത്തിലാകമാനം അലയടിക്കുന്ന ഭരണവിരുദ്ധ വികാരവും ഇക്കുറി യു.ഡി.എഫിന് അനുകൂലമായി മാറും. ഓരോ ദിവസം പിന്നിടുമ്പോഴുള്ള രാഷ്രീയ സൂചനകൾ അനുസരിച്ച് പൂഞ്ഞാർ തെക്കേക്കരയുടെ ഭരണ സാരഥ്യം യു. ഡി.എഫ് കൈപ്പിടിയിലൊതുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
(ELECTION PROMOTION CONTENT)
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments