ഇല്ലിക്കല്‍ കല്ലില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ സംഘം സഞ്ചരിച്ച ട്രാവലര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് റോഡില്‍ മറിഞ്ഞ് അപകടം.
കുഴികുത്തിയാനി വളവിലാണ് അപകടമുണ്ടായത്. തിരുവന്തപുരം നെടുമങ്ങാട് സ്വദേശികളാണ് ട്രാവലറിലുണ്ടായിരുന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
.തിരികെ വരുന്നവഴി ട്രാവലര്‍ എതിരെ വന്ന സ്വിഫ്റ്റ് കാറിലിടിച്ചാണ് അപകടം. നിയന്ത്രണംവിട്ട ട്രാവലര്‍ റോഡില്‍ കുറുകെ മറിഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ട്രാവലറിലുണ്ടായിരുന്ന 26 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഈരാറ്റപേട്ടയിലെ സ്വകാര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
ട്രാവലർ റോഡിൽ മറിഞ്ഞത് കാറിന്റെ മുകളിലേക്ക് ആണ്. മങ്കൊമ്പ് മരോട്ടിക്കൽ സുധയും കുടുംബവുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ഇവർക്കും പരിക്കേറ്റു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments