Latest News
Loading...

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരണപ്പെട്ടു.



പാലാ സിവില്‍ സ്റ്റേഷന് സമീപം രാമപുരം റോഡില്‍ വാഹനമിടിപ്പിച്ചിട്ട് നിര്‍ത്താതെ പോയ സംഭവത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരണമടഞ്ഞു. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച പാലാ മുണ്ടുപാലം പുത്തേറ്റ് കുന്നേല്‍ വീട്ടില്‍  റോസമ്മ ഉലഹന്നന്‍ (66) ആണ് മരിച്ചത്. അതേസമയം, റോസമ്മയുടെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തത് മഹനീയ മാതൃകയുമായി. റോസമ്മ ഉലഹന്നാന്റെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. 


നവംബര്‍ അഞ്ചിന് രാത്രി 10.30ന് കടയിലെ ജോലി കഴിഞ്ഞ് ഭര്‍ത്താവ് ഉലഹന്നാന്‍ ജോസിനൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു റോസമ്മ. യാത്രാമധ്യേ, പാല സിവില്‍ സ്റ്റേഷനിന് സമീപം ഉലഹന്നാന്‍ ജോസ് സാധനങ്ങള്‍ വാങ്ങാനായി ഓട്ടോറിക്ഷ നിര്‍ത്തിയിട്ട സമയത്ത്, ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്ന റോസമ്മയുടെ ഓട്ടോയുടെ പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. പാലാ സ്വദേശി തന്നെയായ ആനിത്തോട്ടം ജോര്‍ജുകുട്ടിയുടെ കാറാണ് റോസമ്മയെ ഇടിച്ചിട്ടതിനുശേഷം നിര്‍ത്താതെ പാഞ്ഞു പോയത്. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോസമ്മയെ ഉടന്‍തന്നെ  അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.. നവംബര്‍ 11ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.  



ഒരു വൃക്ക കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും മറ്റൊരു വൃക്ക അമൃത ആശുപത്രിയിലേക്കും ഒരു കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും രണ്ട് നേത്രപടലങ്ങള്‍ കോട്ടയം ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് നല്‍കിയത്. കേരള സ്റ്റേറ്റ് ഓര്‍?ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍?ഗനൈസേഷനന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.  റോസമ്മ ഉലഹന്നാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു
രാജേഷ് ജോസഫ്, രാജീവ് ജോസഫ് (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍-ബാംഗ്ലൂര്‍), രശ്മി ജോണ്‍ (യുകെ) എന്നിവരാണ് മക്കള്‍.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments