Latest News
Loading...

പൂഞ്ഞാർ എം എൽ എ കനത്ത പരാജയം അഡ്വ. ഷോൺ ജോർജ്



വർഷങ്ങളായി തകർന്ന് കാൽനട യാത്ര പോലും പറ്റാത്ത പൂഞ്ഞാറിലെ ഗ്രാമീണ റോഡുകളും, പൂഞ്ഞാർ ഗവ. ആശുപത്രി പടിക്കലെ തകർന്ന ഭാഗവും നന്നാക്കാൻ കഴിയാത്ത സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ നാടിനു ശാപവും, കടുത്ത പരാജയവും ആണെന്ന് തെളിയിച്ചതായി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. ഷോൺ ജോർജ്. പൂഞ്ഞാർ അനിയിളപ്പ് തീക്കോയി റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 



.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലെൻസ്‌ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മിനർവ്വ മോഹൻ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാരായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, ആനിയമ്മ സണ്ണി, സജി സിബി, സജി കദളിക്കാട്ടിൽ, ജോജിയോ ജോസഫ്, സന്തോഷ്‌ കൊട്ടാരം, സാബുജി മറ്റത്തിൽ, സുരേഷ് ഇഞ്ചയിൽ, സോമരാജൻ ആറ്റുവേലിൽ തുടങ്ങിയവർ സംസാരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments