പുണ്യഭൂമിയായ രാമപുരത്തെ നാലമ്പലങ്ങൾക്കായി മനോജ് പണിക്കർ സംവിധാനം ചെയ്ത് ഹരി കല്ലമ്പള്ളി എഴുതി ജിൻസ് ഗോപിനാഥ് സംഗീതം നൽകി ആലപിച്ച നാലമ്പല നാദം എന്ന മ്യൂസിക്കൽ വീഡിയോയുടെ പ്രകാശനവും ആദ്യ പ്രദർശനവും പാലാ എംഎൽഎ മാണിസി കാപ്പൻ നിർവഹിച്ചു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്ഷേത്ര ഭാരവാഹി പ്രദീപ് നമ്പൂതിരി, ബുദ്ധൻ, രഘു, രമേശ് എന്നിവർ സാന്നിധ്യം വഹിച്ചു. നാലു ക്ഷേത്രങ്ങളുടെയും പ്രാധാന്യം ഉൾപ്പെടുത്തിയാണ് വരികൾ ചിട്ടപ്പെടുത്തിയത്.
.അതിമനോഹരമായ സംഗീതം ഇതിന് ഇമ്പം ഏകി. രാമപുരത്തെ നാലമ്പലങ്ങൾക്കായി മനോജ് പണിക്കർ സംവിധാനം ചെയ്യുന്ന നാലാമത്തെ വീഡിയോ ആണ് നാലമ്പലനാദം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഹരീഷ് ആർ കൃഷ്ണ. എഡിറ്റിംഗ് അരുൺ പി കൃഷ്ണൻ. നിർമ്മാണം ഹരി കല്ലമ്പള്ളി മനോജ് അശോക് കുമാർ. നാലമ്പല നാദം യൂട്യൂബിൽ ലഭ്യമാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments