Latest News
Loading...

ഉമ്മൻചാണ്ടി അനുസ്മരണം നടത്തി



 ഐഎൻടിയുസി തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ    മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിന്റെ ഭാഗമായി അനുസ്മരണ യോഗം നടത്തി. ഐഎൻടിയുസി ജില്ലാ സെക്രട്ടറി ബിനോയ് ജോസഫിന്റെ അധ്യക്ഷൻ കൂടിയ യോഗം കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. 


. ചെവി കേൾക്കാത്തവർക്ക് ശ്രുതിലയം പദ്ധതി ഉൾപ്പെടുത്തി അനേകർക്ക് ഉപകാരം ലഭിച്ചിട്ടുണ്ട് ജനസമ്പർക്ക പരിപാടിയിലൂടെ ജന മനസ്സുകളുടെ ഹൃദയത്തിൽ ഇടംപിടിച്ച മികച്ച ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടി എന്നും കാരുണ്യ പദ്ധതി വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ കേരളത്തിന് മറക്കാനാവാത്ത ഒട്ടേറെ പദ്ധതികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 



യോഗത്തിൽ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി മെമ്പർ അഡ്വക്കേറ്റ് വി ജെ ജോസ്, ഡിസിസി മെമ്പർ പി എച്ച് നൗഷാദ്, മണ്ഡലം പ്രസിഡണ്ട് സുരേഷ് പി ജി തുടങ്ങിയവർ പ്രസംഗിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments