ലീഗല്‍ സര്‍വീസ് അദാലത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുഡിഎഫ് നേതാവും വ്യാപാര വ്യവസായി ഏകോപന സമിതി കളത്തുകടവ് യൂണിറ്റ് പ്രസിഡന്റ്, കോട്ടയം ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജോണ്‍സണ്‍ പാറക്കലിനെ ആക്രമിച്ച മൂന്നിലവ് പഞ്ചായത്ത് മെമ്പര്‍ അജിത്ത് ജോര്‍ജ്ജിനെതിരെ നടപടി വേണമെന്ന് ഐഎന്‍ടിയുസി മൂന്നിലവ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മീനച്ചില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അദാലത്തില്‍ പങ്കെടുത്ത് മടങ്ങുവാന്‍ വാഹനത്തില്‍ കയറിയ ജോണ്‍സണ്‍ പാറക്കലിനെ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ അജിത്ത് ജോര്‍ജ്, സന്തോഷ് പുതുശ്ശേരിയില്‍ എന്നിവര്‍ ചേര്‍ന്ന് ചേര്‍ന്ന് വാക്കത്തി ഉപയോഗിച്ച് വെട്ടി പരിക്ക് ഏല്‍പ്പിക്കുകയും പട്ടിക ഉപയോഗിച്ച് തലക്കടിക്കുകയും ഇന്നോവ വാഹനം കല്ലുകൊണ്ട് ഇടിച്ച് ഗ്ലാസ് തകര്‍ക്കുകയും ചെയ്തു.
ഇരുവരും ചേര്‍ന്ന് പലതവണ ജോണ്‍സനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളതുമാണ്. ഗ്രാമസഭയില്‍ വെച്ച് കൊലവിളി നടത്തിയതിന് ജോണ്‍സണ്‍ പരാതി മുമ്പ് നല്‍കിയിട്ടുള്ളതാണ്. പഞ്ചായത്ത് മെമ്പര്‍ തന്റെ വാര്‍ഡില്‍ നടത്തുന്ന അഴിമതിക്കെതിരെ ജോണ്‍സണ്‍ പരാതി കൊടുത്തതിന്റെ വിരോധമാണ് അടിയില്‍ കലാശിച്ചത്. ഇതിനു മുന്‍പ് ജോണ്‍സനെ അജിത്ത് ആക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ അജിത്തിന്റെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതെ പോലീസ് അടിയന്തരമായി കുറ്റക്കാരെ അറസ്റ്റ് ചെയ്തു നടപടി സ്വീകരിക്കണമെന്ന് ഐഎന്‍ടിയുസി മൂന്നിലവ് മണ്ഡലം പ്രസിഡണ്ട് ബെന്നി മറ്റം ആവശ്യപ്പെട്ടു. യുഡിഎഫ് നേതാക്കളായ ഡിസിസി ജനറല്‍ സെക്രട്ടറി സി റ്റി രാജന്‍, ഐഎന്‍ടിയുസി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍, ഷൈന്‍ പാറയില്‍, ബെന്നി വരിക്കപ്ലാക്കല്‍, റോജി അമ്മിയാനിക്കല്‍, ജോണി ഇട്ടിയവിര, ഉണ്ണി മുട്ടം, ജിജി നിരപ്പേല്‍, ജോര്‍ജ് വടക്കേപറമ്പില്‍, സൈമണ്‍ അറക്കല്‍, സ്റ്റാന്‍ലി മാണി, ബാബു നെടിയകാലായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments