Latest News
Loading...

ദേശീയ ധാരയുമായി ചേര്‍ന്നു നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തുന്ന നിലപാട് വളര്‍ന്നു വരുന്നു -അഡ്വ.നാരായണന്‍ നമ്പൂതിരി



ദേശീയ ധാരയുമായി ചേര്‍ന്നു നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തുന്ന നിലപാട് സാംസ്‌കാരിക - മാധ്യമ പ്രവര്‍ത്തകരുടെ  ഇടയില്‍ വളര്‍ന്നു വരുന്നതായി സംസ്ഥാന വക്താവ് അഡ്വ.നാരായണന്‍ നമ്പൂതിരി. ബിജെപി പാലാ മണ്ഡലം പ്രവര്‍ത്തക യോഗവും ചുമതല കൈമാറ്റവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


കേരളത്തില്‍ മദ്യ ബിസിനസ് അല്ലാതെ ഒരു മേഖലയിലും സര്‍ക്കാര്‍ മുതല്‍ മുക്കുന്നില്ല.ഒരു പുതിയ പാലം പുതിയ വ്യവസായം ഒന്നും സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെടുന്നില്ല.
ഒരുമിച്ചിരുന്ന് ഒരു പത്രസമ്മേളനം നടത്താന്‍ പോലും കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയതായും അദ്ദേഹം പറഞ്ഞു.





സ്ഥാനം ഒഴിഞ്ഞ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി അദ്ധ്യക്ഷനായി. പുതിയ പ്രസിഡന്റായി അഡ്വ. ജി. അനീഷ് ചുമതലയേറ്റു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ.ബി.വിജയകുമാര്‍ , സംസ്ഥാന സമിതിയംഗവും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ രണ്‍ജിത്ത് ജി.മീനാഭന്‍,സംസ്ഥാന സമിതിയംഗം എന്‍.കെ. ശശികുമാര്‍, ഷോണ്‍ ജോര്‍ജ്,ന്യൂനപക്ഷ മോര്‍ച്ച ദേശീയ സമിതിയംഗം സുമിത്ത് ജോര്‍ജ്, ജില്ലാ ഖജാന്‍ജി ഡോ.ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments