Latest News
Loading...

അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ റിപ്പബ്ലിക്ക് ദിനാഘോഷം



പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ SMV H S S ലെ SPC വിദ്യാർത്ഥികൾ പങ്കെടുത്തു കൊണ്ട് റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി. ലൈബ്രറി പ്രസിഡന്റ് ബി.ശശികുമാർ ദേശീയ പതാക ഉയത്തി . സെക്രട്ടറി വി.കെ ഗംഗാധരൻ സ്വാഗതo പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.സുരേഷ് കുമാർ റിപ്പബ്ലിക്ക് ദിന സന്ദേശം നല്കി. 


പ്രിൻസിപ്പിൾ ജയശ്രീ ടീച്ചർ ആശംസകൾ നേർന്നു. ഹെഡ് മിസ്റ്റസ് അനുജ വർമ്മ ഭരണഘടനാ ആ മുഖം വായിച്ചു നല്കി. SPC ചാർജുള്ള അദ്ധ്യാപിക വിനീത തോമസ്,ലൈബ്രറി ഭരണ സമിതി അംഗങ്ങളായ MK വിശ്വനാഥൻ, വിനോദ് പരയ്ക്കാട്ട്, പി.ജി. പ്രമോദ്, കവി വിഷ്ണു പ്രിയ ,ലൈബ്രറേറിയൻ ഷൈനി പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments