Latest News
Loading...

ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം



ഈരാറ്റുപേട്ടയില്‍  ഒന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. തേവരുപാറ ജബലുന്നൂർ മസ്ജിദ് ഇമാം ഷിബിലി മൗലവിയുടെ ഒന്നര വയസ്സുള്ള മകളെയാണ് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെ വീടിന് പിറകിലായാണ് സംഭവം. 




കുട്ടികളെ കുളിക്കുന്നയിടത്തോക്ക് മാതാവ് എത്തിയപ്പോൾ  നാടോടി സ്ത്രീ ഒരു കുട്ടിയെ കൈയിൽ എടുത്തു നിൽക്കുകയായിരുന്നു. വേഗം കുട്ടിയെ തിരികെ വാങ്ങിയപ്പോൾ മുതിർന്ന കുട്ടിയുടെ കൈയിൽ കയറിപിടിക്കുകയും പെട്ടെന്ന് വഴിയിലിറങ്ങി ഓടിപ്പോകുകയുമായിരുന്നു. 



കുട്ടിയുടെ മാതാപിതാക്കൾ ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകുകയുംപോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകും ചെയ്തു. പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു വരികയാണെന്ന് എസ്.എച്ച്.ഒ. പി.എസ്. സുബ്രമഹ്ണ്യൻ പറഞ്ഞു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments