ഗ്രാമീണ കർഷകരുടെ സ്വന്തം കാർഷിക വിളകളും വട്ടവടയിൽ നിന്നുള്ള വിഷരഹിത പച്ചക്കറികളുമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപതയിലെ അറുപത് കേന്ദ്രങ്ങളിൽ അഗ്രിമ ഓണ വിപണികൾ ആരംഭിക്കുന്നതിന്റെ രൂപതാതല ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവ്വഹിച്ചു.
പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ നടന്ന ചടങ്ങിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോസഫ് താഴത്തു വരിക്കയിൽ , ഡാന്റീസ് കൂനാനിക്കൽ , സിബി കണിയാംപടി, ബ്രദർ ഡിറ്റോ ഇടമശ്ശേരിൽ, പി.വി.ജോർജ് , എബിൻ ജോയി, ജോസുകുട്ടി കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
സാജു വടക്കൻ ,മാനുവൽ ആലാനി, വിമൽ കദളിക്കാട്ടിൽ, ജോബി ജോസ് , ജോയി വട്ടക്കുന്നേൽ, ജോസ് നെല്ലിയാനി, ജസ്റ്റിൻ ജോസഫ് , തോമസ് പൊട്ടനാനി, സൗമ്യാ ജയിംസ്, ക്ലാരിസ് ചെറിയാൻ, ആലീസ് ജോർജ് , സിൽവിയ തങ്കച്ചൻ , ജയ്സി മാത്യു, അനു റജി, ജിഷാ സാബു തുടങ്ങിയവർ നേതൃത്വം കൊടുത്തു.
0 Comments